ഖത്തറില്‍ 54 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു; 9 പേര്‍ക്ക് രോഗവിമുക്തി

corona virus

ദോഹ: ഖത്തറില്‍ ബുധനാഴ്ച്ച 54 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. 9 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ മൊത്തം രോബാധിതരുടെ എണ്ണം 835 ആയി.

ഖത്തറിലേക്ക് യാത്ര കഴിഞ്ഞെത്തിയവരും നേരത്തേയുള്ള രോഗികളുമായി ബന്ധപ്പെട്ടവരുമാണ് പുതിയ രോഗികള്‍. ഇതുവരെയായി 71 പേര്‍ക്ക് ഖത്തറില്‍ രോഗം ഭേദമായി. 24825 പേര്‍ക്കാണ് ഇതിനകം രോഗപരിശോധന നടത്തിയത്.