കൊറോണ: ഖത്തറില്‍ വീണ്ടും മരണം; 88 പേര്‍ക്ക് കൂടി രോഗ ബാധ

new corona cases in qatar

ദോഹ: ഖത്തറില്‍ വീണ്ടും ജീവനെടുത്ത് കൊറോണ വൈറസ്. നേരത്തേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന 58കാരനാണ് മരിച്ചത്. അതോടൊപ്പം രാജ്യത്ത് പുതുതായി 88 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് 2,291 പേരുടെ പരിശോധന നടത്തിയതിലാണ് 88 പേര്‍ക്ക് പോസിറ്റീവായത്. പരിശോധന വേഗത്തിലായതും വിദേശത്ത് നിന്നെത്തുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ചതും കൂടുതല്‍ പോസിറ്റീവ് ഫലം വരാന്‍ കാരണമായെന്ന് മന്ത്രാലയം വിശദീകരിച്ചു.

മരിച്ച പ്രവാസിക്ക് മാര്‍ച്ച് 17നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഖത്തറില്‍ കൊറോണ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണ് ഇന്നത്തേത്.

അതേ സമയം, ഇന്ന് 11 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ കൊറോണ വൈറസ് വിമുക്തി നേടിയവുരടെ എണ്ണം 62 ആയി ഉയര്‍ന്നു.