കൊറോണ: ഖത്തറില്‍ രണ്ടു മരണം കൂടി; 225 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു

corona death in qatar

ദോഹ: കൊറോണ വൈറസ് ബാധമൂലം ഖത്തറില്‍ രണ്ടു പേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് പുതുതായി 225 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

74 വയസുകാരനും 59 വയസുകാരനുമാണ് ഇന്ന് മരിച്ചത്. രണ്ടു പേരും നേരത്തേ ഗുരുതര അസുഖമുള്ളവരായിരുന്നു. കിഡ്‌നി തകരാറിനെ തുടര്‍ന്നാണ് 74 വയസുകാരനെ ഞായറാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. രോഗം മൂര്‍ഛിച്ച നിലയിലാണ് 59കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ ഖത്തറിലെ കൊറോണ ബാധിതരുടെ എണ്ണം 2057 ആയി ഉയര്‍ന്നു. 1901 പേരാണ് ചികില്‍സയില്‍ ഉള്ളത്.

അതേ സമയം ഇന്ന് മൂന്ന് പേര്‍ക്കു കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധ സുഖപ്പെട്ടവരുടെ എണ്ണം 150 ആയി.

corona: two more death in qatar