ദോഹ: നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് വിസാ ഓണ്‍ അറൈവല്‍ സംവിധാനം റദ്ദാക്കി. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇതോടെ ഖത്തറില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 18 ആയി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മാര്‍ച്ച് 15 മുതലാണ് തീരുമാനം നടപ്പിലാവുക. ഈ രാജ്യങ്ങളിലുള്ള ഖത്തരി റസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് പ്രവേശനം നല്‍കും. എന്നാല്‍, ഇവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാരന്റൈന് വിധേയരാവേണ്ടി വരും.
സുദാനില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി അറിയിപ്പില്‍ പറയുന്നു. ഖത്തരി റസിഡന്‍സ് പെര്‍മിറ്റ് ഉള്ള സുദാന്‍കാര്‍ക്കും പ്രവേശനം അനുവദിക്കില്ല.