ദോഹ: ഖത്തറില്‍ കൊറോണ വൈറസ് രണ്ട് തരത്തിലാണ് പകര്‍ന്നിട്ടുള്ളതെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് ഔദ്യോഗിക വക്താവ് ലൗല അല്‍ ഖാത്തര്‍. ആദ്യത്തേത് പ്രവാസികള്‍ക്കിടയിലുള്ള കമ്യൂണിറ്റി സ്‌പ്രെഡ്(പ്രാദേശികമായി രോഗം പടര്‍ന്നുപിടിക്കുന്ന അവസ്ഥ) ആണ്. ഇത് തടയാന്‍ വേണ്ടിയാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 1 മുതല്‍ 32 വരെ അടച്ചത്. രണ്ടാമത്തേത് വിദേശത്ത് നിന്ന് വന്ന ഖത്തരികള്‍ക്കിടയിലാണ്. ഇത് കമ്യൂണിറ്റി സ്‌പ്രെഡ് അല്ല.
വരും ദിവസങ്ങള്‍ വളരെ നിര്‍ണായകമാണെന്നും ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും ലൗല അല്‍ ഖാത്തര്‍ അഭ്യര്‍ഥിച്ചു.