Tuesday, August 16, 2022
HomeGulfQatarഖത്തറില്‍ ഇന്ന് 194 പേര്‍ക്ക് കോവിഡ്; 207 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 194 പേര്‍ക്ക് കോവിഡ്; 207 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 40 യാത്രക്കാര്‍ക്കടക്കം 194 പേര്‍ക്ക് കോവിഡ്. രോഗമുക്തരേക്കാള്‍ കൂടുതലാണ് ഇന്ന് കോവിഡ് കേസുകള്‍. 154 പേര്‍ക്കാണ് സാമൂഹ്യവ്യാപനത്തിലൂടെ രോഗം ബാധിച്ചത്. 207 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 2770 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ 11,009 ടെസ്റ്റുകളാണ് നടത്തിയത്. നിലവില്‍ മൊത്തം 283 കോവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. അതില്‍ 40 പേര്‍ തീവ്ര പരിചരണണവിഭാഗത്തിലാണ്. ആറു പേരെയാണ് പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ ഖത്തറില്‍ കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 194.

COVID-19: 154 new local transmissions as 40 returning travellers test positive in Qatar

Most Popular