ഖത്തറില്‍ പുതിയ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; രോഗികളുടെ എണ്ണം 3400 കവിഞ്ഞു

qatar covid

ദോഹ: ഖത്തറില്‍ ഇന്ന് 271 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 231 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേര്‍ യാത്രക്കാരാണ്. അതേ സമയം, ഇന്ന് 132 പേര്‍ക്ക് മാത്രമാണ് രോഗം സുഖപ്പെട്ടത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 3,402 ആയി. 24 മണിക്കൂറിനിടെ പുതിയ കോവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 248.
COVID-19: Biggest jump in new cases in weeks brings active cases near 3500