Friday, October 7, 2022
HomeGulfQatarരണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഖത്തറിലെ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയ്ക്ക് സാധ്യത

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഖത്തറിലെ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയ്ക്ക് സാധ്യത

ദോഹ: വരുന്ന 10 മുതല്‍ 14 വരെ ദിവസത്തിനുള്ളില്‍ ഖത്തറിലെ കോവിഡ് കേസുകള്‍ കാര്യമായി മര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം. നിലവില്‍ 500ല്‍ കൂടുതല്‍ കേസുകളാണ് ദിവസേന റിപോര്‍ട്ട് ചെയ്യുന്നത്. ഇത് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചയായി രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പ്രതിരോധ നടപടികളൊന്നും ഫലവത്താവുന്നില്ല. കഠിനമായ രോഗലക്ഷണങ്ങളോട് കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ കാര്യങ്ങള്‍ കൈവിടും. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ റമദാനില്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കൂ. ഇത് മനസ്സിലാക്കി ഓരോരുത്തരും സ്വയം ഉത്തരവാദിത്തബോധമുള്ളവരാവുകയും വരുന്ന രണ്ടോ മൂന്നോ ആഴ്ച്ചകളില്‍ കര്‍ശന നിയന്ത്രണം പാലിക്കുകയും ചെയ്താല്‍ വ്യാപനം കുറയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ALSO WATCH

Most Popular