ഖത്തറില്‍ കൊറോണ ബാധിച്ച് ഒരു മരണം കൂടി; 608 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

608 corona new corona cases in qatar

ദോഹ: ഖത്തറില്‍ ഇന്ന് 608 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധമൂലം ഒരാള്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 7141 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു.

പുതിയ കണക്കുകള്‍ പ്രകാരം 10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. 55വയസ്സുള്ള പ്രവാസിയാണ് ഇന്ന് കൊറോണ മൂലം മരിച്ചത്.

70,012 പേര്‍ക്കാണ് ഖത്തറില്‍ ഇതിനകം കൊറോണ പരിശോധന നടത്തിയത്. 6442 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. 689 പേര്‍ക്ക് രോഗം ഭേദമായി.

COVID-19 claims one more life as total cases jump by 608 to cross 7,000 in Qatar