Monday, May 16, 2022
HomeNewsfeedഖത്തറിന്റെ കോവിഡ് പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ച ക്യൂബന്‍ ബ്രിഗേഡ് മടങ്ങി

ഖത്തറിന്റെ കോവിഡ് പോരാട്ടത്തെ മുന്നില്‍ നിന്ന് നയിച്ച ക്യൂബന്‍ ബ്രിഗേഡ് മടങ്ങി

ദോഹ: ഖത്തറില്‍ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ക്യൂബയിലെ ഹെന്റി റീവ് ഇന്റര്‍നാഷനല്‍ മെഡിക്കല്‍ ബ്രിഗേഡ് ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങി. 2005ല്‍ യുഎസിലെ കത്രീന ചുഴലിക്കാറ്റില്‍ ദുരിതബാധിതരെ സഹായിക്കാനായി രൂപീകരിച്ച ക്യൂബന്‍ മെഡിക്കല്‍ സംഘം ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള വൈദ്യസഹായം എത്തിച്ചിട്ടുണ്ട്.

പ്രതിരോധവും ചികില്‍സയും ഉള്‍പ്പെടുന്നതാണ് ക്യൂബന്‍ ബ്രിഗേഡിന്റെ പ്രവര്‍ത്തനം. കോവിഡിന്റെ തുടക്കം മുതല്‍ ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ലോകത്തെ വിവിധ രാജ്യങ്ങളില്‍ സേവനമനുഷ്ടിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികളെ നേരിടുന്നതിലുള്ള ഇവരുടെ വൈദഗ്ധ്യം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു.

Most Popular