Monday, December 5, 2022
HomeGulfQatarമാരക ശേഷിയുള്ള വൈറസ് ഖത്തറിലുമെത്തിയതായി സൂചന; ആവശ്യമായി വന്നാല്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങും

മാരക ശേഷിയുള്ള വൈറസ് ഖത്തറിലുമെത്തിയതായി സൂചന; ആവശ്യമായി വന്നാല്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്കു നീങ്ങും

ദോഹ: ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് ഖത്തറില്‍ എത്തിയതായി ഏറെക്കുറെ ഉറപ്പാണെന്ന് ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യത്തില്‍ രാജ്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കടുത്ത നിയന്ത്രണത്തിലേക്കു നീങ്ങുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ദേശീയ ആരോഗ്യ തന്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ വഷളാവാന്‍ കാത്തിരിക്കാതെ നിയന്ത്രണവിധേയമാക്കുക എന്നതാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായി വന്നാല്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ നാല് ഘട്ടങ്ങളിലായി നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കും

  1. ഏറ്റവും റിസ്‌ക്കുള്ള മേഖലകള്‍ക്കുള്ള നിയന്ത്രണമാണ് ആദ്യഘട്ടം
  2. വ്യാപനം കുറഞ്ഞില്ലെങ്കില്‍ ഇടത്തരം റിസ്‌ക്കുള്ള മേഖലകളും നിയന്ത്രിക്കും
  3. മൂന്നാം ഘട്ടത്തില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും.
  4. നാലാംഘട്ടത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങുക.

ഓരോ മൂന്നാഴ്ച്ച കൂടുമ്പോഴും പരിശോധന നടത്തിയായിരിക്കും അടുത്ത ഘട്ടത്തിലേക്കു പോകണോ എന്ന് തീരുമാനിക്കുക. രാജ്യവ്യാപകമായോ പ്രത്യേക പ്രദേശങ്ങളിലോ ആയി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അല്‍ ഖാല്‍ പറഞ്ഞു.

Most Popular