Friday, October 7, 2022
HomeNewsfeedഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം

ദോഹ: ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. രാജ്യത്തെ കോവിഡ് സാഹചര്യം സംബന്ധിച്ച് ആരോഗ്യ മന്ത്രി നല്‍കിയ വിശദീകരണം വിലയിരുത്തിയ ശേഷമാണ് തീരുമാനം. യോഗത്തില്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി അധ്യക്ഷത വഹിച്ചു

ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ(ഫിഫ) ട്രേഡ് മാര്‍ക്കുകള്‍, പകര്‍പ്പവകാശങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിനുള്ള കരട് നിയമം മന്ത്രിസഭ അംഗീകരിച്ചു. കരട് നിയമം ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്കു വിട്ടു.
ALSO WATCH

Most Popular