Friday, September 30, 2022
HomeNewsfeedകുതിച്ചുയര്‍ന്ന് ഖത്തറിലെ കോവിഡ് കേസുകള്‍; 200ഓളം സമ്പര്‍ക്ക രോഗികള്‍

കുതിച്ചുയര്‍ന്ന് ഖത്തറിലെ കോവിഡ് കേസുകള്‍; 200ഓളം സമ്പര്‍ക്ക രോഗികള്‍

ദോഹ: ഖത്തറിലെ കോവിഡ് കേസുകള്‍ മാസങ്ങള്‍ക്കിടെ വീണ്ടും 300 കടന്നു. സമ്പര്‍ക്കത്തിലൂടെ മാത്രം 200ഓളം പേര്‍കക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ ഇന്ന് 306 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 108 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 241 പേര്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2,26,803 ആയി. രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കോവിഡ് മരണം 601 ആണ്.

2,817 പേരാണ് ഖത്തറില്‍ നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 21 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുതുതായി 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 90 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,096 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 42,024,78 ഡോസ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 79.4 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തു.

 

Most Popular