Monday, May 16, 2022
HomeGulfQatarഖത്തറില്‍ കൊറോണ വൈറസ് സാന്നിധ്യം ചില പോക്കറ്റുകളില്‍ മാത്രം; ഓവുചാലുകളിലും വൈറസുകളെ കണ്ടെത്തി

ഖത്തറില്‍ കൊറോണ വൈറസ് സാന്നിധ്യം ചില പോക്കറ്റുകളില്‍ മാത്രം; ഓവുചാലുകളിലും വൈറസുകളെ കണ്ടെത്തി

ദോഹ: ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും കൊറോണ വൈറസ് പടര്‍ന്നിട്ടില്ലെന്നും ചില പോക്കറ്റുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായും മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. പൊതുജനങ്ങള്‍ക്കിടയിലുള്ള അവബോധവും നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമാണ് ഇതിന് കാരണമെന്നും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ശെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു.

വൈറസുകള്‍ക്ക് വായുവില്‍ തങ്ങിനില്‍ക്കാനുള്ള കഴിവ് ആരോഗ്യ മന്ത്രാലയം പഠിച്ചിരുന്നു. വളരെ ചെറിയ തോതില്‍ മാത്രമാണ് ഇത്തരത്തിലുള്ള സാന്നിധ്യം കണ്ടെത്തിയത്. ഇത് രോഗം പടര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്- ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആല്‍ഥാനി പറഞ്ഞു.

ചില പ്രതലങ്ങളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അത് രോഗം പകര്‍ത്താന്‍ സാധ്യതയുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. പ്രതലങ്ങള്‍ അണുവിമുക്തമാക്കി എന്ന് അവകാശപ്പെട്ട കമ്പനികളില്‍ ചിലതില്‍ പരിശോധന നടത്തിയപ്പോള്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മികച്ച രീതിയില്‍ അണുനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എയര്‍പോര്‍ട്ട്, ആളുകള്‍ കുടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് പാലിക്കണം.

ഓവുചാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ഓവുചാലുകളിലെ വൈറസ് സാന്നിധ്യം പ്രധാനപ്പെട്ട ഒരു സൂചകമാണെന്ന് ആല്‍ഥാനി പറഞ്ഞു. ഒരു പ്രദേശത്തെ മലിന ജലത്തില്‍ വലിയ തോതില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ അവിടെ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് നിരവധി ഏജന്‍സികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിരവധി അന്ത്രാഷ്ട്ര ഏജന്‍സികള്‍ യോജിച്ച് പരിശ്രമിക്കുന്നതിനാല്‍ അടുത്ത രണ്ടുമാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ അളവിലാണ് വാക്‌സിന്‍ ഖത്തറിലെത്തുന്നതെങ്കില്‍ രോഗം ഏറ്റവുമാദ്യം ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കാണ് അവ നല്‍കുകയെന്ന് ആല്‍ഥാനി പറഞ്ഞു.

COVID-19 survey shows presence of virus not widespread in Qatar

Most Popular