Friday, October 22, 2021
HomeNewsfeedഭൂരിഭാഗം സ്ഥലങ്ങളിലും കോവിഡ് തെര്‍മല്‍ സ്‌ക്രീനിങ് ഒഴിവാക്കി ഖത്തര്‍

ഭൂരിഭാഗം സ്ഥലങ്ങളിലും കോവിഡ് തെര്‍മല്‍ സ്‌ക്രീനിങ് ഒഴിവാക്കി ഖത്തര്‍

ദോഹ: കോവിഡ്(covid19) ലക്ഷണം തിരിച്ചറിയുന്നതിന്റെ ഭാഗമായുള്ള ശരീരോഷ്മാവ് പരിശോധനയില്‍(thermal screening) ഇളവ് വരുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം(Qatar MOPH). ഇനി മുതല്‍ മെട്രോ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, കര അതിര്‍ത്തി എന്നിവ ഒഴിച്ചുള്ള പൊതു സ്ഥലങ്ങളില്‍ ശരീരോഷ്മാവ് പരിശോധിക്കേണ്ടതില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഇതോടെ മാളുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും മറ്റും പ്രവേശിക്കുമ്പോഴുള്ള തെര്‍മല്‍ സ്‌ക്രീനിങ് ഒഴിവാകും.

കോവിഡ് മുന്‍കരുതലുകള്‍ നീക്കം ചെയ്യുന്നതിന്റെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം പൊതു സ്ഥലങ്ങളില്‍ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് വേണമെന്ന നിബന്ധന തുടരും.
ALSO WATCH

Most Popular