ഖത്തറില്‍ ഇന്ന് രണ്ടു കോവിഡ് മരണം കൂടി; 273 പേര്‍ക്ക് രോഗബാധ

corona in qatar

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 273 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 246 പേര്‍ മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,06,849 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,135 പേരാണ്.

അതേസമയം, ഖത്തറില്‍ ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ ആകെ കോവിഡ് മരണം 169 ആണ്. രാജ്യത്ത് നിലവില്‍ 470 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 97 പേരാണ് ഐസിയുവിലുള്ളത്. ഇന്ന് 8 പേരെ കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു.

COVID-19: Two deaths, 273 new cases and 246 recoveries in Qatar on Wednesday