Friday, September 30, 2022
HomeGulfQatarഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 275 പേര്‍ മാത്രമാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,06,603 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,110 പേരാണ്.

അതേസമയം, ഖത്തറില്‍ ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ ആകെ കോവിഡ് മരണം 167 ആണ്. രാജ്യത്ത് നിലവില്‍ 496 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 92 പേരാണ് ഐസിയുവിലുള്ളത്. ഇന്ന് അഞ്ചു പേരെ കൂടി ഐസിയുവില്‍ പ്രവേശിപ്പിച്ചു.

COVID-19: Two deaths, 283 new cases and 275 recoveries in Qatar on Tuesday

Most Popular