Monday, December 5, 2022
HomeGulfQatarകോവിഡ് വ്യാപനം: അത്യാവശ്യമല്ലാത്ത അപ്പോയിന്‍മെന്റുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി ഖത്തര്‍ പിഎച്ച്‌സി

കോവിഡ് വ്യാപനം: അത്യാവശ്യമല്ലാത്ത അപ്പോയിന്‍മെന്റുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി ഖത്തര്‍ പിഎച്ച്‌സി

ദോഹ: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അത്യാവശ്യമല്ലാത്ത ക്‌ളിനിക് അപ്പോയന്റ്‌മെന്റുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. ഇത് ഇന്ന് മുതല്‍ തന്നെ പ്രാബല്ല്യത്തില്‍ വന്നു. അത്യാവശ്യമുള്ള കേസുകളില്‍ നേരിട്ടുള്ള പരിശോധന തുടരും. രോഗികളുടെ എണ്ണം കണിശമായി നിയന്ത്രിക്കും. സെന്ററുകളിലെത്തുന്ന രോഗികള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.
റൗദതുല്‍ അല്‍ ഖൈല്‍, ഉമ്മുസലാല്‍ ഹെല്‍ത്ത് സെന്ററുകള്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് മാത്രമായി നീക്കിവച്ചതായും അധികൃതര്‍ അറിയിച്ചു.

 

Most Popular