നിയമലംഘനം; ഖത്തറില്‍ സ്വകാര്യ ആശുപത്രിയും ക്ലിനിക്കും അടപ്പിച്ചു

ministry of public health qatar

ദോഹ: അടിയന്തരമല്ലാത്ത സേവനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ലംഘിച്ച സ്വകാര്യ ആശുപ്രിയും സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അടപ്പിച്ചു.  മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കേസ് ഈയിടെ രൂപീകരിച്ച ഹെല്‍ത്ത് പ്രോസിക്യൂഷന് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ ആശുപത്രികളില്‍ അടിയന്തരമല്ലാത്ത സേവനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന തീരുമാനം ദീര്‍ഘിപ്പിച്ചതായി ഏപ്രില്‍ 29ന് ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗത്തില്‍ അറിയിച്ചിരുന്നു. ഡെന്റല്‍ ക്ലിനിക്കുകള്‍, ഡെര്‍മറ്റോളജി, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക്, ഡയറ്റ് ആന്റ് ന്യൂട്രീഷ്യന്‍ സെന്റര്‍, ഫിസിയോ തെറാപ്പി ക്ലിനിക്ക്, കോംപ്ലിമെന്ററി മെഡിസിന്‍, ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു നിര്‍ദേശം.

A private medical centre and a specialized clinic in Qatar have been shut down for providing non-emergency medical services that were suspended as part of the COVID-19 preventive measures.