ഖത്തറിൽ ഇന്ന് 172 കോവിഡ് കേസുകൾ: സമ്പർക്കരോഗികളുടെ എണ്ണത്തിൽ വർദ്ധനവ്

ദോഹ: ഖത്തറിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇന്ന് 172 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 60 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 112 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട് . ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 223,591 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 601 ആയി. 1885 പേരാണ് രാജ്യത്ത് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 24 പേര്‍ ഐ.സി.യുവില്‍ കഴിയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 23,279 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തു. രാജ്യത്ത് വാക്സിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 377,55,60 ഡോസ് വാക്സിനുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.