Monday, October 25, 2021
HomeGulfQatarകോവിഡ്: കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

കോവിഡ്: കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ദോഹയില്‍ നിര്യാതനായി. വടകര എടച്ചേരി സ്വദേശി കളരിപ്പറമ്പത്ത് മൊയ്തു(60) ആണ് മരിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഭാര്യ മറിയം. മൂന്നു മക്കളുണ്ട്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദോഹയില്‍ ഖബറടക്കും.
ALSO WATCH

Most Popular