Monday, October 25, 2021
HomeNewsfeedഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ഖത്തറില്‍ കോവിഡ് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ ആഴ്ച്ചകളായി കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മഞ്ചേരി ചെങ്ങര സ്വദേശി ഷാജഹാന്‍ അവഞ്ഞിപ്പുറത്ത്്(42) ആണ് മരിച്ചത്.
ക്യൂബന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു ഷാജഹാന്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കുറച്ചു ദിവസം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം കുറച്ച് ഭേദപ്പെട്ടിരുന്നെങ്കിലും ഇന്ന് പെട്ടെന്ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

8 വര്‍ഷത്തോളമായി ഖത്തറിലുള്ള ഷാജഹാന്‍ ഇലക്ട്രീഷ്യനാണ്.
റഷീദയാണ് ഭാര്യ. നഹാന്‍, ഹിഫ എന്നിവര്‍ മക്കളാണ്.

Most Popular