Tuesday, August 16, 2022
HomeNewsfeedകോഴിക്കോട് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു

കോഴിക്കോട് സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ സ്വദേശി ഖത്തറില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. തെരുവന്‍പറമ്പ് ഷാപ്പ്‌കെട്ടിയപറമ്പത്ത് പരേതരായ മൊയ്തു ബിയ്യാത്തു ദമ്പതികളുടെ മകന്‍ ജമാല്‍(51) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നേരത്തെ ദോഹ വിമാനത്താവളത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: ഫൗസിയ. മക്കള്‍: ജാസില്‍, ജസ്‌ന, ജഹാന, ജഫ്രീന
മരുമകന്‍: റാസിഖ്(മസ്‌കത്ത്).
ALSO WATCH

Most Popular