ദോഹ: ഖത്തറില്‍ തലശ്ശേരി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു. കതിരൂര്‍ എടത്തില്‍ കണിയാരത്ത് അബ്ദുല്‍ റഹീം (47) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിന്‍ മഹമൂദിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. ദോഹയിലെ അല്‍ സലാം കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ചമ്പാട് അരയാക്കണ്ടി ഇസ്മായില്‍ മാസ്റ്ററുടെ മകള്‍ റയസയാണ് ഭാര്യ. മക്കള്‍ : അബ്നര് റഹീം, അല്‍വിത റഹീം, ആദിബ റഹീം. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദോഹയില്‍ ഖബറടക്കും.