ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള ‘എക്‌സ്പാറ്റ്‌സ് സ്‌പോടീവ് 2020’ യിലേക്കുള്ള ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു. ദേശീയ കായിക ദിനമായ ഫെബ്രുവരി 11, ഫെബ്രുവരി 14 ദിവസങ്ങളിലായി നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.
ഗ്രൂപ്പ് എ: 20 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍, ഗ്രൂപ്പ് ബി: 30 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍, ഗ്രൂപ്പ് സി: 40 വയസ്സിന് മുകളിലുള്ളവര്‍, ഗ്രൂപ്പ് ഡി: 20 വയസ്സിനു മുകളിലുള്ള വനിതകള്‍ എന്നിവയാണ് നാലു വിഭാഗങ്ങള്‍.
ഗ്രൂപ്പ് എ വിഭാഗത്തില്‍ ഓട്ടം 100, 200, 1500 മീറ്റര്‍, ലോങ്ങ്ജംപ്, ഹൈജംപ് എന്നീ മത്സരങ്ങളും ഗ്രൂപ്പ് ബി വിഭാഗത്തില്‍ 100, 200, 800, 1500 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട്, ഗ്രൂപ്പ് സി വിഭാഗത്തില്‍ 800, 1500 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളുമാണ് ഉണ്ടാവുക. വനിതകള്‍ക്കായി (ഗ്രൂപ്പ് ഡി) 100 മീറ്റര്‍ ഓട്ടം, ലോങ്ങ് ജംബ്, 4×100 മീറ്റര്‍ റിലെ, ഷോട്പുട്ട്, കമ്പവലി, ആംറസലിങ്ങ് എബൗ സെവന്റി, ബിലോ സെവന്റി എന്നീ മത്സരങ്ങളും നടക്കും.
കൂടാതെ പുരുഷന്‍മാര്‍ക്കായി ആംറസലിങ്ങ് എബൗ എയ്റ്റി, ബിലോ എയ്റ്റി മത്സരങ്ങളും വോളീബോള്‍, ബാഡ്മിന്റണ്‍ (ഡബിള്‍സ്), കമ്പവലി, പെനാല്‍റ്റി ഷൂട്ടൗട്ട് ,4×100 മീറ്റര്‍ റിലെ എന്നീ ഗ്രൂപ്പിനങ്ങളും , എക്‌സ്പാറ്റ്‌സ് സ്‌പോട്ടീവ് 2020 ന്റെ ഭാഗമായി നടക്കും. ടീമുകള്‍ മല്‍സരിക്കുന്ന മാര്‍ച്ച് പാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 66931871/33452188 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ആലോചനായോഗത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ, സ്‌പോട്ടീവ് ജനറല്‍ കണ്‍വീനര്‍ താസീന്‍ അമീന്‍, മറ്റു ഭാരവാഹികളായ ബഷീര്‍ ടി കെ, സുഹൈല്‍ ശാന്തപുരം, ശരീഫ് ചിറക്കല്‍, റഹ്മത്ത് കൊണ്ടോട്ടി എന്നിവര്‍ പങ്കെടുത്തു.