Monday, September 26, 2022
HomeNewsകള്‍ച്ചറല്‍ ഫോറം ഫ്രറ്റേണല്‍ മീറ്റ് സംഘടിപ്പിച്ചു

കള്‍ച്ചറല്‍ ഫോറം ഫ്രറ്റേണല്‍ മീറ്റ് സംഘടിപ്പിച്ചു

കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഫ്രറ്റേണല്‍ മീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ സാമൂഹികജനാധിപത്യം ശക്തിപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വംശീയ രാഷ്ട്രീയത്തിന്‌ വേരൂന്നി നില്‍ക്കാന്‍ കഴിയുന്ന സാമൂഹിക ഘടനയാണ്‌ രാജ്യത്തുള്ളെന്നതിനാല്‍ കേവലം തെരഞ്ഞെടൂപ്പ് പ്രക്രിയയിലൂടെ മാത്രം രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന വെറുപ്പിന്റെയും വിദ്വേശങ്ങളുടെയും ആശയങ്ങളെ പരാജയപ്പെടുത്താനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് അദ്ധ്യക്ഷത വഹിച്ചു. ഷൈനി കബീര്‍, ഷാജി ഫ്രാന്‍സിസ്, കബീര്‍ ടി.എം, അഷ്‌റഫ് ജമാല്‍, സുനില്‍ പെരുമ്പാവൂര്‍, അനീസ്, ഷകീബ് തിരുവനന്തപുരം കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് റാഫി സ്വാഗതവും കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍ സമാപന പ്രസംഗവും നടത്തി.

Most Popular