ചോക്കലേറ്റിനുള്ളില്‍ ഹഷീഷ് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പൊളിച്ചു

ദോഹ: ചോക്കലേറ്റ് ബാറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പിടികൂടി. 5.503 കിലോഗ്രാം ഹഷീഷ് ആണ് ചോക്കലേറ്റ് ബാറുകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയതെന്ന് കസ്റ്റംസ് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു.

പ്രമുഖ ചോക്കലേറ്റ് ബ്രാന്‍ഡിന്റെ പാക്കറ്റിലാണ് ഹഷീഷ് പൊതിഞ്ഞുവച്ചിരുന്നത്. രാജ്യത്തേക്ക് നിയമവിരുദ്ധ വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പരിശോധനകളാണ് കസ്റ്റംസ് വിഭാഗം നടത്തുന്നത്.

Content Highlite: Customs foils smuggling of hashish inside chocolate bars