ദോഹ: വന്‍തോതില്‍ നിരോധിത ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് വിഭാഗം പിടികൂടി. അല്‍ റുവൈസ് തുറമുഖത്താണ് കാപ്റ്റഗണ്‍ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്. റഫ്രിജറേറ്റഡ് ട്രക്ക് എന്‍ജിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍. 7,330 ഗുളികകളാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വിഭാഗം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.