ദോഹയിൽ മെറ്റൽ ക്യാനുകളിൽ കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടി

ദോഹ: റുവൈസ് തുറമുഖം വഴി മെറ്റൽ ക്യാനുകളിൽ കടത്താൻ ശ്രമിച്ച ഹാഷിഷ് കസ്റ്റംസ് പിടികൂടി. ഫ്രിഡ്ജുകളിൽ ഉപയോഗിക്കുന്ന ഫ്രൂട്ട് കണ്ടെയ്‌നറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ക്യാനുകൾക്കുള്ളിൽ നിന്ന് 26 പാക്ക് ഹാഷിഷാണ് കണ്ടെത്തിയത്.

26.15 കിലോഗ്രാം ഹാഷിഷാണ് കണ്ടെത്തിയത്. കസ്റ്റംസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ പുറത്തു വിട്ടത്.  അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്.

തുറമുഖം പോലുള്ള രാജ്യത്തെ പ്രവേശനസ്ഥലങ്ങളിലെല്ലാം അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താനുള്ള സംവിധാനങ്ങൾ അധികൃതർ തയ്യാറാക്കിയിട്ടുണ്ട്.