ഗാന്ധി സ്മരണയുണര്‍ത്താന്‍ നാളെ ദോഹ കോര്‍ണിഷില്‍ സൈക്കിള്‍ റാലി

ദോഹ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിക്ക് വേണ്ടി കായികവിഭാഗത്തിന്റെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. നാളെ രാവിലെ ഏഴുമണിക്ക് ദോഹ കോര്‍ണിഷില്‍ ഷെറാട്ടന്‍ ഹോട്ടല്‍ പരിസരത്തുള്ള കോസ്റ്റ കഫെ യുടെ അടുത്ത് നിന്നാണ് കോര്‍ണിഷിന്റെ നടപ്പാതയിലൂടെ പോകുന്ന റാലി ആരംഭിക്കുക.

മുതിര്‍ന്ന കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറ്റി അമ്പത് പേരെ അണിനിരത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. കാലത്ത് ഏഴുമണിക്ക് ഇന്ത്യന്‍ അംബാസഡര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന റാലിയില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ ഉള്ള ഇന്ത്യക്കാരായ പ്രവാസികള്‍ ആണ് പങ്കെടുക്കുന്നത്.

ഏകദേശം രണ്ട് കിലോമീറ്റര് ദൂരം താണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശമുള്ള ഓറി ശില്‍പ്പത്തിന് സമീപമാണ് റാലി അവസാനിക്കുക. ഇതില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷ് ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത് എന്ന് പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ ആഷിക്ക് അഹ്മദ് അറിയിച്ചു.