Friday, September 30, 2022
HomeNewsfeedഖത്തറില്‍ ഇന്നും കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; അഞ്ച് മരണം കൂടി

ഖത്തറില്‍ ഇന്നും കൂടുതല്‍ പേര്‍ക്ക് രോഗമുക്തി; അഞ്ച് മരണം കൂടി

ദോഹ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഖത്തറില്‍ കോവിഡ് മുക്തി നിരക്കില്‍ വര്‍ധന. പുതിയ രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 718 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1513 പേരാണ് രോഗമുക്തി നേടിയത്. 553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 165 പേര്‍. 21,104 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ചു പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 45, 56, 59, 69, 69 വയസ്സുള്ളവരാണ് മരിച്ചത്. ഇതില്‍ മൂന്നു പേര്‍ മറ്റ് അസുഖങ്ങളുള്ളവരായിരുന്നു. ആകെ മരണം 418. രാജ്യത്ത് ഇതുവരെ 179,974 പേര്‍ രോഗമുക്തി നേടി. 201,496 പേരാണ് ആകെ രോഗബാധിതര്‍. ഇന്ന് 76 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1,112 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
Daily Covid-19 cases dip in Qatar on April 24
ALSO WATCH

 

Most Popular