Friday, January 28, 2022
HomeGulfQatarഖത്തറിലെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ഖത്തറിലെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ദോഹ: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വറ്ററില്‍ അറിയിച്ചു. ഇത് വിവര ശേഖരണം മാത്രമാണെന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും എംബസി അറിയിച്ചു.

വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്നതിന് എംബസി ഓണ്‍ലൈന്‍ അപേക്ഷാ ഫോം തയ്യാറാക്കിയിട്ടുണ്ട്. കുടുംബം ഉള്ളവര്‍ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം ഫോം പൂരിപ്പിച്ച് നല്‍കണം.

അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിന് താഴെയുള്ള ലിങ്കില്‍ സന്ദര്‍ശിക്കുക

https://bit.ly/2SbyEJb

Most Popular