ദോഹ: ആറാമത് സൂഖ് വാഖിഫ് ഈത്തപ്പഴ മേളയ്ക്ക് ഇന്ന് വൈകീട്ട് 4 മണിക്കു തുടക്കമാവും. ജൂലൈ 30 വരെ നീളുന്ന മേളയില്‍ ഖത്തറിലെ 80ലേറെ ഫാമുകള്‍ പങ്കെടുക്കും.
2019ലെ മേളയില്‍ 205 ടണ്‍ ഈത്തപ്പഴമാണ് വിറ്റു പോയത്. ഇത്തവണ കൂടുതല്‍ സന്ദര്‍ശകരെയും വില്‍പ്പനയും പ്രതീക്ഷിക്കുന്നതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ ആദില്‍ അല്‍ കല്‍ദി അല്‍ യാഫിഇ പറഞ്ഞു. ദിവസവും വൈകീട്ട് 4 മുതല്‍ രാത്രി 10 വരെയാണ് മേളയുടെ സമയം.
ഗള്‍ഫ് രാജ്യങ്ങളില്‍ ഈപ്പോള്‍ റുതബിന്റെ(പ്രദേശിക ഫാമുകളിലെ പച്ച ഈത്തപ്പഴം) കാലമായതിനാല്‍ ഇത്തവണ അതൊരു പ്രധാന ആകര്ഷണമാവുമെന്ന് അല്‍യാഫിഇ ചൂണ്ടിക്കാട്ടി.
സന്ദര്‍ശകരുടെ പ്രവേശനത്തിന് പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 3,600 ചതുരശ്ര മീറ്ററില്‍ ഒരുക്കിയ ഫെസ്റ്റിവല്‍ ടെന്റില്‍ ഒരേ സമയം 720 പേര്‍ക്ക് പ്രവേശിക്കാനാവും.
ഗുണനിലവാരമുള്ള ഈത്തപ്പഴം മാത്രമായിരിക്കും മേളയില്‍ അനുവദിക്കുക. ഈത്തപ്പഴം മൂപ്പെത്തിയതായിരിക്കണം, പ്രകൃതി ദത്തമായ രുചിയും മണവും ഉണ്ടായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ഖലസ്, അല്‍ ശിശി, അല്‍ ഖനീസി, ബര്‍ഹി, ഇറാഖി, സില്‍ജി, സുര്‍ഫി, നബ്ത് സെയ്ഫ്, അല്‍ സവാഫി, ഖുര്‍ദി തുടങ്ങി വിവിധ ഇനം പ്രാദേശിക ഈത്തപ്പഴങ്ങള്‍ മേളയില്‍ ലഭ്യമാവും.
ALSO WATCH