Monday, September 26, 2022
HomeNewsfeedദോഹയില്‍ ആരവങ്ങളില്ലാതെ ബെക്കാം; സെല്‍ഫി എടുക്കാന്‍ അവസരം ലഭിച്ചവര്‍ക്ക് ആഘോഷം

ദോഹയില്‍ ആരവങ്ങളില്ലാതെ ബെക്കാം; സെല്‍ഫി എടുക്കാന്‍ അവസരം ലഭിച്ചവര്‍ക്ക് ആഘോഷം

ദോഹ: വലിയ ആരവങ്ങളൊന്നുമില്ലാതെ ദോഹയിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം ഖത്തറിലെ കളിയാരാധകര്‍ക്ക് കൗതുകമായി. മെട്രോ സ്‌റ്റേഷനിലും ട്രെയിനിലും സൂഖ് വാഖിഫിലുമെല്ലാം കറങ്ങിയ ഇംഗ്ലീഷുകാരനെ കണ്ട് അടുത്തുകൂടിയ ചിലരാണ് ആളെ തിരിച്ചറിഞ്ഞത്. ഏതാനും ഖത്തര്‍ ഉദ്യോഗസ്ഥരും സഹായികളും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.

താരത്തിനൊപ്പം സെല്‍ഫി കിട്ടിയവരും വിഡിയോയില്‍ പകര്‍ത്തിയവരും ചിത്രങ്ങള്‍ പങ്കുവെച്ച് ആഘോഷിച്ചു. വൈകാതെ ട്വിറ്ററിലും ബെക്കാമിന്റെ ദോഹ ദൃശ്യങ്ങള്‍ തരംഗമായി. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട സുപ്രധാന പരിപാടിയുടെ ഭാഗമായാണ് താരത്തിന്റെ വരവെന്നും പ്രചാരണമുണ്ട്.

Most Popular