ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഹമദ് മെഡിക്കല്‍ സെന്ററില്‍ പതിവ് അപ്പോയിന്‍മെന്റുകള്‍ റദ്ദാക്കി. കൊറോണ പശ്ചാത്തലത്തില്‍ അര്‍ജന്റ്, എമര്‍ജന്‍സി സന്ദര്‍ശനങ്ങള്‍ മാത്രമേ ഇവിടെ അനുവദിക്കൂ.
കടുത്ത പല്ലുവേദന, മോണയിലും മുഖത്തും വീക്കം, വായില്‍ നില്‍ക്കാത്ത ബ്ലിഡിങ്, ഗുരുതര അണുബാധ തുടങ്ങിയവ ഉണ്ടെങ്കില്‍ മാത്രമേ ഹമദ് മെഡിക്കല്‍ സെന്ററിലേക്കു വരാവൂ എന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആദ്യം 16,000 എന്ന നമ്പറില്‍ വിളിച്ച് ഉപദേശം തേടണം.
Dental services at HMC limited to emergency care for adults