കൊറോണ പ്രതിസന്ധിക്കിടയിലും ഖത്തര്‍ എയര്‍വെയ്‌സ് ദിവസേന പറക്കുന്ന 150 തവണ

ദോഹ: കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഖത്തര്‍ എയര്‍വെയ്‌സ് ദിവസവും പറക്കുന്നത് 250 തവണ. 70 നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് നിലവില്‍ പറക്കുന്നത്.

ലോകത്ത് നിരവധി ആളുകള്‍ അവരുടെ പ്രിയപ്പെട്ടവരുടെ അരികിലേക്കെത്താന്‍ വെമ്പല്‍ കൊള്ളുന്നുണ്ടെന്നും പരമാവധി ആളുകളെ അവരുടെ മാതൃരാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍ എയര്‍വെയ്‌സെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

യാത്രക്കാരില്‍ നിന്ന് കൂടുതല്‍ ആവശ്യകത ഉയരുന്ന പ്രദേശങ്ങളിലേക്ക് വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയോ വലിയ വിമാനങ്ങള്‍ പറത്തുകയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

Despite Covid-19 challenges, Qatar Airways continues to operate over 150 flights a day to 70 cities