ദോഹ: ഡീസലിനും പെട്രോളിനും മാര്‍ച്ച് മാസത്തെ വിലയില്‍ കാര്യമായി തോതില്‍ കുറവ് വന്നതായി ഖത്തര്‍ പെട്രോളിയം അറിയിച്ചു. 10 ശതമാനത്തിലേറെ കുറവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തിയത്.
ഡീസലിന്റെ വില മാര്‍ച്ച് മാസം ലിറ്ററിന് 1.7 റിയാലാണ്. ഫെബ്രുവരിയില്‍ ഇത് 1.9 റിയാല്‍ ആയിരുന്നു. 10.5 ശതമാനമാണ് കുറവ്. അതേ സമയം സൂപ്പര്‍ പെട്രോള്‍(95) വില ലിറ്ററിന് 10.8 ശതമാനം കുറഞ്ഞ് ലിറ്ററിന് 1.65 റിയാല്‍ എന്ന നിലയിലെത്തി. മാര്‍ച്ച് മാസത്തിലെ പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.6 റിയാലാണ്. ഫെബ്രുവരിയില്‍ ഇത് 1.75 റിയാലായിരുന്നു. വിലയില്‍ 8.6 ശതമാനം കുറവ് വന്നതായി ഖത്തര്‍ പെട്രോളിയത്തിന്റെ അറിയിപ്പില്‍ പറയുന്നു.