കുട്ടികളുടെ ഖത്തര്‍ ഐഡി ഡിജിറ്റല്‍ കോപ്പി മെത്രാഷ്2 വഴി ലഭിക്കും

Metrash2

ദോഹ: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഖത്തര്‍ ഐഡി മെത്രാഷ്2 ഡിജിറ്റല്‍ വാലറ്റില്‍ ലഭ്യമാവുമെന്ന് ആഭ്യന്തര മന്ത്രാലയം. കുട്ടികളുടെ ഡിജിറ്റല്‍ കോപ്പിക്ക് മെത്രാഷ്2 ആപ്പിലെ മുകളിലെ മെനുവില്‍ നിന്ന് വാലറ്റ് ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഖത്തര്‍ ഐഡി നമ്പര്‍ സെലക്ട് ചെയ്താല്‍ മതി.

ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ക്കുള്ള ഔദ്യോഗിക ട്രാന്‍സാക്ഷനുകള്‍ക്ക് ഇ-വാലറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്.

മെത്രാഷ്2 നിലവില്‍ ആറ് ഭാഷകളിലായി 220 സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് ഭാഷകളിലാണ് സേവനം ലഭ്യമായിട്ടുള്ളത്.