ഖത്തറില്‍ റസ്‌റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു

qatar restaurant

ദോഹ: റസ്‌റ്റോറന്റുകളിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതും ഇവയുടെ പുറത്ത് ഒരുമിച്ചു കൂടി നില്‍ക്കുന്നതും നിരോധിച്ചതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. കൊറോണ വൈറസ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോവുകയോ വീടുകളില്‍ എത്തിച്ചു നല്‍കുകയോ ചെയ്യാവുന്നതാണ്.