Sunday, January 23, 2022
HomeGulfQatarഖത്തറില്‍ ക്വാറന്റീന് പുതിയ രണ്ടു ഹോട്ടലുകള്‍ കൂടി

ഖത്തറില്‍ ക്വാറന്റീന് പുതിയ രണ്ടു ഹോട്ടലുകള്‍ കൂടി

ദോഹ: ഖത്തറിലേക്കു മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ക്വാറന്റീന് വേണ്ടി രണ്ട് ഹോട്ടലുകള്‍ കൂടി ഒരുക്കി ഡിസ്‌കവര്‍ ഖത്തര്‍. ഇതോടെ ക്വാറന്റീന്‍ സൗകര്യമുള്ള ആകെ ഹോട്ടലുകളുടെ എണ്ണം 62 ആയി. ആഗസത് 31 വരെയാണ് നിലവില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് സൗകര്യമുള്ളത്.

ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഖലയുടെ കീഴിലുള്ള ദി അവന്യു ഹോട്ടല്‍, ഡബിള്‍ ട്രീ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. 62 ഹോട്ടലുകളിലും കൂടി 8,886 മുറികളാണ് ഉള്ളത്. ഗ്രീന്‍ ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്ന കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ഏഴ് ദിവസം നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. മൂന്ന് നേരത്തെ ഭക്ഷണം ഉള്‍പ്പെടെ 2,300 റിയാല്‍ മുതലാണ് ചെലവ്. വിമാനത്താവളത്തില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ട്, പിസിആര്‍ ടെസ്റ്റ് എന്നിവയും പാക്കേജില്‍പ്പെടും.
ALSO WATCH

Most Popular