ദോഹ: ഖത്തറിലേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ക്വാറന്റീന് ഹോട്ടലുകളുടെ ഡിമാന്റ് വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍
കോവിഡ് വാക്സിന് പൂര്‍ത്തിയാക്കാത്തവര്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള നിര്‍ബന്ധമായ ഹോട്ടല്‍ ക്വാറന്റീനായി പുതുതായി 5 ഹോട്ടലുകള്‍ കൂടി ചേര്‍ത്തതായി ഡിസ്കവര് ഖത്തര്‍ അറിയിച്ചു. ഇതോടെ 65 ഹോട്ടലുകള്‍ വെല്‍ക്കം ഹോം പാക്കേജുകള്‍ക്കായി ലഭ്യമാണ്. ഇവയില്‍ മൊത്തം പ്രതിദിനം 9890 മുറികള്‍ ഉണ്ട്. ഡിസ്കവര് ഖത്തര്‍ വെല്‍ക്കം ഹോം ക്വാറന്റൈന് പാക്കേജ് നിലവില്‍ ആഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുവാനാണ് ഡിസ്കവര് ഖത്തര്‍ വെബ്സൈറ്റില്‍ സൗകര്യമുള്ളത്. മാര്‍ച്ച് മാസം 90000 പേര് എത്തിയതായി ഡിസ്കവര് ഖത്തര്‍ അറിയിച്ചു. അതേസമയം 88000 അപേക്ഷകളിലായി 27 മില്യണ്‍ ഡോളറിന്റെ റീഫണ്ടിംഗ് ഡിസ്കവര് ഖത്തര്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി കമ്പനി വ്യക്തമാക്കി.
ALSO WATCH: