ദോഹ: ഖത്തറില്‍ ഇതുവരെയായി 3,30,000 പേര്‍ക്ക് സുരക്ഷിതമായ രീതിയില്‍ ഹോട്ടല്‍ ക്വാറന്റീന് സൗകര്യം ഒരുക്കിയതായി ഡിസ്കവര് ഖത്തര്‍. ഹോട്ടല്‍ ക്വാറന്റീന് ബുക്കിങ് വിവിധ കാരണങ്ങള്‍ കൊണ്ട് റദ്ദാക്കിയ അര ലക്ഷത്തോളം പേര്‍ക്ക് പണം തിരിച്ച് നല്‍കിയതായും അധികൃതര്‍ അറിയിച്ചു. 2020 ജൂലൈ മുതല്‍ 2021 ജനുവരി വരെയുള്ള കണക്കാണിത്. മൂന്ന് നേരത്തെ ഭക്ഷണം, പിസിആര്‍ ടെസ്റ്റ്, വിമാനത്താവളത്തില്‍ നിന്നുള്ള ട്രാന്സ്പോര്ട്ടേഷന് ഉള്‍പ്പെടെ 2,036 റിയാലാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയത്. 65 ഹോട്ടലുകളിലെ 9,500 മുറികള്‍ ക്വാറന്റീന് വേണ്ടി വിട്ടുനല്‍കി. രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്ക് സേവനം ചെയ്യുന്നതിന് 240ലേറെ ജീവനക്കാര്‍ പണിയെടുക്കുന്നതായും ഡിസ്കവര് ഖത്തര്‍ വ്യക്തമാക്കി.