Monday, December 5, 2022
HomeNewsfeedലൈസൻസ് ദുരുപയോഗം ചെയ്യുന്നു: ഖത്തറിൽ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപദേശങ്ങളും പരസ്യങ്ങളും നൽകുന്നതിന് വിലക്ക്

ലൈസൻസ് ദുരുപയോഗം ചെയ്യുന്നു: ഖത്തറിൽ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപദേശങ്ങളും പരസ്യങ്ങളും നൽകുന്നതിന് വിലക്ക്

ദോഹ: ഖത്തറിൽ ഡോക്ടർമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപദേശങ്ങളും പരസ്യങ്ങളും നൽകുന്നതിന് വിലക്ക്. ആരോഗ്യപ്രവർത്തകർക്കും ഈ നിയമം ബാധകമാണ്. ആരോഗ്യമന്ത്രാലയമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയം നല്‍കിയ പ്രവര്‍ത്തന ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയെന്നും ഇത് പല പ്രശ്നങ്ങൾക്കും കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ആരോഗ്യ മേഖലയും രാജ്യത്തിന്റെ പൊതു ആരോഗ്യ സംവിധാനത്തിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രാദേശിക പത്രത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Popular