ഖുര്‍ആന്‍ പഠിതാക്കള്‍ക്കായുള്ള സാറ്റ്‌ലൈറ്റ് ചാനലായ ‘ദോഹ അല്‍ ഖുര്‍ആന്‍’ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ദോഹ: ഖുര്‍ആന്‍ പഠിതാക്കള്‍ക്കായുള്ള ഖത്തറിന്റെ ആദ്യ സാറ്റ്ലൈറ്റ് ചാനല്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ‘ദോഹ അല്‍ ഖുര്‍ആന്‍’ എന്ന് പേരിട്ടിരിക്കുന്ന ചാനലിലേക്ക് ഒമ്പത് ഖത്തര്‍ പൗരന്മാരടക്കം മുപ്പതോളം ഖുര്‍ആന്‍ പരായണക്കാരെ തിരഞ്ഞെടുത്തതായി അധികൃതര്‍ അറിയിച്ചു. പ്രതിവര്‍ഷം ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നര മില്യണ്‍ റിയാല്‍ ചിലവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യൂസുഫ് അല്‍ ശൈബാനിയെന്ന ഖത്തര്‍ പൗരനാണ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ചാനലിന്റെ ലോഗോ അല്‍ ശൈബാനി പാദേശിക പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോണ്‍-പോര്‍ഫിറ്റ് ഓര്‍ഗനൈസേഷന്‍ വിഭാഗത്തില്‍ പെടുന്ന പുതിയ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ സുമനസുകളുടെ സംഭാവനകള്‍ക്ക് അനുസൃതമായിട്ടാണ് ക്രമീകരിക്കുക എന്നതും ഈ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.