ദോഹ: സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തോടനുബന്ധിച്ച് ദോഹ ഫെസ്റ്റിവല്‍ സിറ്റി(Doha Festival city) ‘ലേഡീസ് ക്ലബ്ബി’ന്(ladies club) തുടക്കമിട്ടു. ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് നിരവധി ബ്രാന്‍ഡുകളുടെ ഡിസ്കൗണ്ട് ലഭിക്കും. എല്ലാ തിങ്കളാഴ്ച്ചയും സ്ത്രീകള്‍ക്ക് 22 പോപുലര്‍ റീട്ടെയിലര്മരില് നിന്ന് ഓഫറുകള്‍ ലഭ്യമാവും.
പാരി ഗാലറി, ലൊക്കിറ്റെയിന്, കിഡ്ഡി സോണ്‍, നിക്കോള്‍, ടാന്‍സ് മാട്രസ്, കാര്‍ട്ടേര്‍സ് തുടങ്ങിയ പ്രമുഖ റീട്ടെയിലര്‍മാര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, ഹെല്‍ത്ത് കെയര്‍, ഹോംവെയര്‍, മറ്റേണിറ്റി ഉല്‍പ്പന്നങ്ങള്‍, കിഡ്സ് വെയര്‍ തുടങ്ങിയവയൊക്കെ ലേഡീസ് ക്ലബ്ബ് മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടുന്നു.
കിഡ്സ് പ്ലേ ഏരിയയില്‍ പ്രത്യേക ഡിസ്കൗണ്ടും മെമ്പര്‍ഷിപ്പിലൂടെ കിട്ടും. ഒക്ടോബര്‍ 13 മുതല്‍ സൗജന്യമായി ഓണ്‍ലൈന്‍ വഴി ലേഡീസ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 24 മണിക്കൂറിനകം ഇ-കാര്‍ഡുകള്‍ ലഭിക്കും.
ALSO WATCH