ദോഹ: 30ാമത് ദോഹ അന്താരാഷ്ട്ര പുസ്തക മേള ജനുവരി 9 മുതല്‍ 18 വരെ നടക്കും. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ അന്താരാഷ്ട്ര സാംസ്‌കാരിക പരിപാടിയായാണ് പുസ്തക മേള കണക്കാക്കപ്പെടുന്നത്.
ഖത്തര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് ഇവന്റ് സെന്ററിന്റെ കീഴിലാണ് മേള സംഘടിപ്പിക്കുന്നത്. 2020ലെ ഖത്തര്‍-ഫ്രഞ്ച് സാംസ്‌കാരിക വര്‍ഷത്തോടനുബന്ധിച്ചാണ് ഇത്തവണ മേള വരുന്നതെന്നതിനാല്‍ ഫ്രാന്‍സിന്റെ വലിയ തോതിലുള്ള പങ്കാളിത്തമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തയാഴ്ച്ച സാംസ്‌കാരിക കായിക മന്ത്രാലയം വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മേളയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കും. മുന്‍ വര്‍ഷങ്ങളിലെ പുസ്തക മേളകളില്‍ അറബ്, അന്താരാഷ്ട്ര പ്രസാധകരുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. 427 ഔദ്യോഗിക പ്രസാധകര്‍ കഴിഞ്ഞ തവണ പങ്കെടുത്തിരുന്നു. 119, 253 പുസ്തകങ്ങളാണ് മേളയ്‌ക്കെത്തിയത്.
Content Highlights: Doha International Book Fair returns on January 9