Tuesday, November 29, 2022
HomeNewsKeralaകോഴിക്കോട്ടേക്കുള്ള വിമാനം വൈകി; നിരവധി യാത്രക്കാര്‍ രാവിലെ മുതല്‍ ദോഹ വിമാനത്താവളത്തില്‍

കോഴിക്കോട്ടേക്കുള്ള വിമാനം വൈകി; നിരവധി യാത്രക്കാര്‍ രാവിലെ മുതല്‍ ദോഹ വിമാനത്താവളത്തില്‍

ദോഹ: ഇന്ന് രാവിലെ ദോഹയില്‍ നിന്നു കോഴിക്കോടേക്ക് പറക്കേണ്ട ഇന്‍ഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. ഉച്ചയ്ക്ക് കോഴിക്കോട് എത്തേണ്ട വിമാനം, വൈകീട്ട് 6.15ന് പുറപ്പെടുമെന്നാണ് അധികൃതര്‍ ഒടുവില്‍ നല്‍കിയ അറിയിപ്പ്. രാത്രി 12.50ന് കോഴിക്കോട് എത്തുമെന്നും ഇന്‍ഡിഗോ വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു.

സാങ്കേതിക തകരാറാണ് യാത്ര തടസ്സപെടാന്‍ കാരണമെന്ന് ഇന്‍ഡിഗോ അധികൃതര്‍ വിശദീകരിച്ചു. ഖത്തര്‍ സമയം രാവിലെ ഏഴ് മണിക്ക് പുറപ്പെടേണ്ട ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ടവര്‍ നിലവില്‍ ദോഹ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

 

Most Popular