Sunday, October 24, 2021
HomeGulfQatarപുതിയ ഖത്തര്‍ കസ്​റ്റംസ്​ നിയമം വന്നതോടെ ഇന്ത്യയിലേക്കുള്ള ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വിസ് പ്രതിസന്ധിയില്‍

പുതിയ ഖത്തര്‍ കസ്​റ്റംസ്​ നിയമം വന്നതോടെ ഇന്ത്യയിലേക്കുള്ള ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വിസ് പ്രതിസന്ധിയില്‍

ദോഹ: പുതിയ ഖത്തര്‍ കസ്റ്റംസ് നിയമം നിലവില്‍ വന്നതോടെ ഇന്ത്യയിലേക്കുള്ള ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വിസ് പ്രതിസന്ധിയിലാണെന്ന് ഈരംഗത്തുള്ള സ്ഥാപന അധികൃതര്‍. കാര്‍ഗോ അയക്കുന്ന ഓരോ വ്യക്തികളുടെ പേരിലും പ്രത്യേകം കസ്റ്റംസ് ഡിക്ലറേഷന്‍ വേണമെന്നതാണ് പുതിയ നിയമം. ഇതോടെ കാര്‍ഗോ അയക്കല്‍ ചെലവേറിയതാകും. നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് കാര്‍ഗോ കമ്പനികള്‍ എടുത്തുവെച്ച സാധനങ്ങള്‍ നാട്ടിലേക്കയക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇതുമൂലം ഉടലെടുത്തിരിക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരമാകുന്നതുവരെ പുതിയ കാര്‍ഗോ എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഖത്തറിലെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനികള്‍.

Most Popular