ദോഹ: ഖുര്‍ആനിന്റെയും മതപ്രാഭാഷണങ്ങളുടെയും ഓഡിയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കാനുള്ള സംവിധാനമൊരുക്കി ഔഖാഫ് മന്ത്രാലയം. ഇസ്ലാം വെബ് ഡോട്ട് നെറ്റ് വെബ്സൈറ്റിലൂടെയാണ് ഈ ഫയലുകള്‍ ലഭ്യമാവുക.
ഖത്തറിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രമുഖ പണ്ഡിതന്മാരുടെ നൂറുകണക്കിനു ഓഡിയോ ഫയലുകളാണ് ഈ വെബ്സൈറ്റിലൂടെ ലഭ്യമാവുക. തിരഞ്ഞെടുക്കപ്പെട്ട പ്രാര്‍ഥനകള്‍, അറബി പഠനം തുടങ്ങിയവയും ലഭ്യമാണ്. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലുള്ള മതപ്രഭാഷണങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
download audios of Qur’an and religious lectures through the multimedia section on Islamweb website