ഡിപിഎസ്-എംഐഎസ് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

dps-mis school qatar

ദോഹ: ഡിപിഎസ്-എംഐഎസ് സ്‌കൂള്‍ ആറാമത് പൂര്‍വ വിദ്യാര്‍ഥി സംഗമം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നിങ്ങളുടെ വേരുകള്‍ മറക്കാതിരിക്കുക എന്ന മുദ്രാവാക്യത്തിലാണ് ഇത്തവണ അലുംനി മീറ്റ് സംഘടിപ്പിച്ചത്.

പഴയ അധ്യാപകരും സുഹൃത്തുക്കളുമായി ഒത്തുചേര്‍ന്ന സംഗമത്തില്‍ പങ്കെടുത്തവര്‍ സ്‌കൂള്‍ കാലത്തെ ഓര്‍മകള്‍ പങ്കുവച്ചു. 80ലേറെ പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ കളികളും വിനോദ പരിപാടികളുമായി ആഘോഷമയമായിരുന്നു സംഗമം.

പ്രിന്‍സിപ്പാള്‍ അസ്‌ന നഫീസ് സംസാരിച്ചു. വിദ്യാര്‍ഥികള്‍ വിവിധ മേഖലകളില്‍ നേടുന്ന ഗുണപരമായ വളര്‍ച്ചകളെ എടുത്തു കാട്ടിയ അവര്‍ അലുംനിക്ക് മംഗളം ആശംസിച്ചു.

അന്താക്ഷരി, ഡാന്‍സ്, ഡിപിഎസ്-എംഐഎസ് ക്വിസ് തുടങ്ങി വിവിധ പരിപാടികള്‍ സംഗമത്തിനു മാറ്റുകൂട്ടി.

Content Highlights: DPS-MIS Indian School holds 6th Alumni Meet